Quantcast

ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്‌ബോളർ ഷാഹിദ് അന്തരിച്ചു

ടൗൺ ടീം സ്ട്രൈക്കേഴ്സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ ഷാഹിദ് മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.

MediaOne Logo

Web Desk

  • Published:

    13 July 2023 1:42 PM IST

Malayali footballer shahid died in Jiddah
X

ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‌ബോളർ ഷാഹിദ് എന്ന ഈപ്പു (30) അന്തരിച്ചു. ടൗൺ ടീം സ്ട്രൈക്കേഴ്സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.

ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന്് ബുധനാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരിച്ചു. ഷാഹിദിന്റെ കുടുംബം സന്ദർശകവിസയിൽ ജിദ്ദയിലുണ്ട്.

TAGS :

Next Story