ഹജ്ജിനിടെ അസുഖബാധിതനായ മലയാളി ഹാജി മരിച്ചു
കണ്ണൂർ മാട്ടൂർ സ്വദേശിയായ ഖാസിം (72) ആണ് മരിച്ചത്

മക്ക: ഹജ്ജിനിടെ അസുഖബാധിതനായ മലയാളി ഹാജി മക്കയിൽ മരിച്ചു. കണ്ണൂർ മാട്ടൂർ സ്വദേശിയായ ഖാസിം (72) ആണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. കർമ്മങ്ങൾ പൂർത്തിയാക്കുന്നതിനിടെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളമായി മക്കയിലെ അൽ നൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പുലർച്ചെ മക്കയിലെ ഷെറായ കബർസ്ഥാനിൽ കബറടക്കി. വിദേശത്തുള്ള മക്കളും മക്കയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് ഇൻസ്‌പെക്ടർമാരായ ഷമീം ടി.പി, ശുഹൈബ്, ഉനൈസ്, റഈസ് എന്നിവർ നടപടികൾ പൂർത്തിയാക്കാൻ സഹായം നൽകി.
Next Story
Adjust Story Font
16

