മലയാളി നഴ്‌സസ് ഫോറം ഹജ്ജ് സെൽ രൂപീകരിച്ചു
മക്കയിലെ ഗവൺമെൻറ് - സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ ഇന്ത്യയിൽ നിന്ന് വരുന്ന ഹാജിമാർക്ക് സേവനം ചെയ്യും

മക്ക: ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിലെ മലയാളി നഴ്‌സസ് കൂട്ടായ്മയായ (എംഎൻഎഫ്- മക്ക ) സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് സെൽ നിലവിൽ വന്നു. മക്കയിലെ ഗവൺമെൻറ് - സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ ഇന്ത്യയിൽ നിന്ന് വരുന്ന ഹാജിമാർക്ക് സേവനം ചെയ്യും.
ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് വേണ്ട ചികിത്സാ സഹായം ലഭ്യമാക്കുക, ഹാജിമാരുടെ താമസ സ്ഥലങ്ങളിൽ അവരുടെ ആരോഗ്യത്തിനുതകുന്ന കാമ്പയിനുകൾ സങ്കടിപ്പിക്കുക, ഭാഷാ പരിചയമില്ലാത്ത ഇന്ത്യൻ ഹാജിമാർക്ക് ആശുപത്രികളിൽ വേണ്ട സഹായം നൽകുക തുടങ്ങിയ സേവനങ്ങൾ എംഎൻഎഫിന്റെ കീഴിൽ രൂപീകരിച്ച വോളണ്ടിയേഴ്‌സ് വിങ് നിർവഹിക്കും.
ഹജ്ജ് സെല്ലിന്റെ ചെയർമാനായി അബ്ദുൽ സാലിഹ്, കൺവീനർ ബുഷറുൽ ജംഹർ, ക്യാപ്റ്റൻ സെമീന സക്കീർ, കോർഡിനേറ്ററായി നിസാ നിസാം എന്നിവരെ തിരഞ്ഞെടുത്തു.
Next Story
Adjust Story Font
16

