Quantcast

‘ഗൾഫ് മാധ്യമം’ സൗദി മാർക്കറ്റിങ് എക്സ്ക്യൂട്ടീവ് പി.കെ സിറാജിന്റെ പിതാവ് പി.കെ മുഹമ്മദ്‌ നിര്യാതനായി

MediaOne Logo

Gulf Desk

  • Published:

    29 Oct 2026 7:33 PM IST

‘ഗൾഫ് മാധ്യമം’ സൗദി മാർക്കറ്റിങ് എക്സ്ക്യൂട്ടീവ് പി.കെ സിറാജിന്റെ പിതാവ് പി.കെ മുഹമ്മദ്‌ നിര്യാതനായി
X

ജിദ്ദ: ഗൾഫ് മാധ്യമം ജിദ്ദ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പി.കെ സിറാജിന്‍റെ പിതാവ് മലപ്പുറം പേങ്ങാട് സ്വദേശി പി.കെ മുഹമ്മദ് എന്ന മാനു (64) നാട്ടിൽ നിര്യാതനായി. പേങ്ങാട് മുഹമ്മദ് ബാഫഖി തങ്ങൾ മെമ്മോറിയൽ യു.പി സ്കൂൾ മാനേജ്മെന്‍റ്​ പ്രതിനിധിയും മുൻ ജീവനക്കാരനുമായിരുന്നു.

പേങ്ങാട് മഹല്ല് കാരണവരും മുസ്​ലിംലീഗ് നേതാവുമായിരുന്ന പി.കെ സീതിഹാജിയുടെ മകനാണ്. ഭാര്യ: ഉമ്മുകുൽസു, മക്കൾ: പി.കെ സിറാജ്, സിയാദ്, റഹ്മത്ത്, ഉമൈറ, മരുമക്കൾ: ഷബീർ രാമനാട്ടുകര, സിദീഖ് കക്കോവ്, ഫാസില പള്ളിക്കൽ ബസാർ, നസ്ല രാമനാട്ടുകര. സഹോദരങ്ങൾ: വീരാൻ കുട്ടി മാസ്റ്റർ, അബ്ദുൽ അസീസ്, പരേതനായ അഹമ്മദ്, സൈനബ, നഫീസ.

Next Story