Quantcast

താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

MediaOne Logo

Web Desk

  • Published:

    15 Jun 2025 11:17 PM IST

താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
X

റിയാദ്​: താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന​ മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറി​ന്റെ മകൻ സിയാദ് (36) ആണ്​ മരിച്ചത്​. റിയാദ്​ എക്​സിറ്റ്​ എട്ടിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്​. ​വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ശേഷമാണ്​ സംഭവം. ​എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്​സിറ്റ്​ ഒമ്പതിലെ അൽ മുവാസത്ത്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്​ച ഉച്ചക്ക്​ 2.10-ഓടെ മരിച്ചു. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്​ബറയിൽ ഖബറടക്കും.

സിയാദ്​ ഏഴുവർഷമായി സ്വദേശി പൗര​ന്റെ വീട്ടിൽ ഡ്രൈവറാണ്​. ഭാര്യയും മകളുമു​ണ്ട്​. മാതാവ്​: ഉമ്മു ഖുൽസു, ഏക സഹോദരി: സുമയ്യ, സഹോദരി ഭർത്താവ്​: അബ്​ദുല്ലതീഫ്. മാതൃസഹോദര പുത്രൻ മുഹമ്മദ്​ ഷമീർ മാലിപ്പുറം റിയാദിലുണ്ട്​. ഷമീറിനൊപ്പം മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി​, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്​, സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട് എന്നിവർ രംഗത്തുണ്ട്​.

TAGS :

Next Story