സൗദി എസ്.ഐ.സി നാഷണൽ വിഖായ ചെയർമാൻ ഷംസുദ്ദീൻ തങ്ങൾ നിര്യാതനായി
ഡൽഹിയിൽ വെച്ചുണ്ടായ പനിയെ തുടർന്ന് കോഴിക്കോട് ചികിത്സയിലായിരുന്നു

- Updated:
2025-02-28 08:56:17.0

മക്ക: സമസ്ത പോഷക സംഘടനയായ, സമസ്ത ഇസ്ലാമിക് സെൻ്റർ സൗദി നാഷണൽ വിഖായ ചെയർമാനും എസ്.ഐ.സി. മക്ക സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ എന്ന മാനു തങ്ങൾ (35) നാട്ടിൽ മരണപ്പെട്ടു. അരീക്കോട് ഐ.ടി.ഐ. സ്വദേശിയായ ചെറിയാപ്പു തങ്ങളുടെ മകനാണ്. ഹജ്ജ് വളണ്ടിയർ സേവനമുൾപ്പടെ വിവിത ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം 15 വർഷത്തോളം ജോലിയും ബിസിനസുമായി മക്കയിൽ പ്രവാസിയായിരുന്നു. രണ്ട് മാസം മുമ്പ് കുടുംബസമേതം നാട്ടിൽ ലീവിന് പോയിരുന്നു. ഡൽഹിയിൽ വച്ച് അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ, ഇന്ന് രാവിലെ അസുഖം മൂർച്ചിച്ചതിനെ തുടർന്നാണ് മരണം. കെഎംസിസിയിലും എസ്.ഐ.സിയിലും സജീവ സാന്നിധ്യമായിരുന്നു.
Next Story
Adjust Story Font
16
