സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; 3,68,232 ലഹരി ഗുളികകൾ പിടികൂടി
അൽ ജൗഫിലെ അൽ ഹദീദ ചെക്ക് പോസ്റ്റിലാണ് സംഭവം

ജിദ്ദ: സൗദിയിലെ കിഴക്കൻ അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്നര ലക്ഷത്തിൽ കൂടുതലുള്ള കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പരാജയപ്പെടുത്തി. സൗദിയും ജോർദാനും അതിർത്തി പങ്കിടുന്ന അൽ ജൗഫിലെ അൽ ഹദീദ ചെക്ക് പോസ്റ്റിലൂടെ ട്രക്കുകളിൽ കടത്താൻ ശ്രമിച്ച ലഹരി ഗുളികകളാണ് പിടികൂടിയത്.
ട്രക്കുകളുടെ ഉള്ളിൽ മാർബിൾ പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ പിടിച്ചെടുത്തത്. സൗദി കസ്റ്റംസ് അതോറിറ്റിയും ആന്റി-നാർക്കോട്ടിക് വിഭാഗവും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് സംഘത്തെ വലയിലാക്കിയത്. ലഹരി കടത്ത് ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
Next Story
Adjust Story Font
16

