Quantcast

സൗദിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

നവോദയ സംസ്ാകാരിക വേദിയാണ് സംഘാടകര്‍

MediaOne Logo

Web Desk

  • Published:

    16 March 2022 12:49 PM IST

സൗദിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
X

നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. ജനാധിപത്യവും മാധ്യമങ്ങളും ഭരണകൂടങ്ങളും എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം കെ.ഇ.ന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഓരോ മനുഷ്യനും ഓരോ മാധ്യമമായി മാറാന്‍ കഴിയണം. ഫാസിസത്തിനെതിരായ പ്രതിരോധം മതനിരപേക്ഷതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത്ചന്ദ്രന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രവിശ്യയിലെ വിവിധ സംഘടനാ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. സലീ പുതിയ വീട്ടില്‍, രശ്മി, എം.എം നഈം, പ്രവീണ്‍, റഹീം മടത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story