മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് മുഴുവൻ ജിസിസി രാജ്യങ്ങളിലേക്കും
പ്രഖ്യാപനം നടത്തി മീഡിയവൺ സിഇഒ

റിയാദ്: സൗദിയിലെ വിജയകരമായ രണ്ട് എഡിഷനുകൾക്ക് പിന്നാലെ മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് മുഴുവൻ ജിസിസി രാജ്യങ്ങളിലേക്കും എത്തും. സൗദിയിലെ ജനകീയ സ്വീകരണത്തിന് പിന്നാലെ മീഡിയവൺ സിഇഒ സിഇഒ മുഷ്താഖ് അഹ്‌മദാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി നടക്കാനിരിക്കുന്ന ജിദ്ദ എഡിഷനൊപ്പം മറ്റു ജിസിസി നഗരങ്ങളിലേക്കും ഫ്യൂച്ചർസമ്മിറ്റ് പ്രവേശിക്കും.
ബിസിനസ് സമൂഹത്തിന്റെ വൻ സ്വീകരണമാണ് സൗദിയിലെ മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന് ലഭിച്ചത്. പ്രവാസികളറിയേണ്ട പുതിയ നിയമങ്ങൾ, വിപണിയിലെ ട്രന്റുകൾ, പുത്തൻ സാധ്യതകൾ, ബിസിനസിനെ പുത്തൻ മേഖലയിലേക്ക് വളർത്തുന്ന സാങ്കേതിക വിദ്യകൾ എന്നിവ കൈമാറുന്നതായിരുന്നു സെഷനുകൾ. ഒപ്പം പല മേഖലയിലെ ബിസിനസുകാരെ ഒറ്റ സ്‌പേസിലേക്ക് എത്തിച്ചുവെന്നതും അതുല്യമായ നെറ്റ് വർക്കിങ് സാധ്യത ഒരുക്കിയെന്നതും ഫ്യൂച്ചർ സമ്മിറ്റിന്റെ പ്രത്യേകതയായി.
ഉച്ചകോടിയുടെ ഉള്ളടക്കവും, പ്രവാസി ബിസിനസ് സമൂഹത്തിന് നൽകുന്ന സാധ്യതകളും തിരിച്ചറിഞ്ഞാണ് ജിസിസിയിലെ ഓരോ നഗരങ്ങളിലേക്കും ഫ്യൂച്ചർ സമ്മിറ്റ് എത്തുക. വരാനിരിക്കുന്ന ജിദ്ദ എഡിഷന് ഒപ്പം തന്നെ ഓരോ ഗൾഫ് മാർക്കറ്റിലേയും സാധ്യതകളും അവസരങ്ങളും പറഞ്ഞ് ഫ്യൂച്ചർ സമ്മിറ്റ് എത്തും.
Adjust Story Font
16

