Quantcast

മീഡിയാവണ്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോല്‍ത്സവം കിഴക്കന്‍ പ്രവിശ്യാതല രജിസ്ര്‌ടേഷന്‍ ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-11-08 02:52:52.0

Published:

8 Nov 2023 2:21 AM GMT

മീഡിയാവണ്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോല്‍ത്സവം   കിഴക്കന്‍ പ്രവിശ്യാതല രജിസ്ര്‌ടേഷന്‍ ആരംഭിച്ചു
X

ആഗോള മലയാളി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വിജ്ഞാനോല്‍സവം മീഡിയാവണ്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന് സൗദി കിഴക്കന്‍ പ്രവിശ്യയിലും തുടക്കമായി. പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ലിറ്റില്‍ സ്‌കോളര്‍ രജിസ്‌ട്രേഷന്‍ സ്വീകരിച്ച് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു.

അല്‍കോസാമ ഇന്റനാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ ഐപ്പ്, അല്‍മുന ഇന്റനാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാസിം ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പല്‍ ഖാദര്‍ മാസ്റ്റര്‍, സിജി ഇന്റര്‍നാഷണല്‍ സൗദി കോഡിനേറ്റര്‍ അബ്ദുല്‍ മജീദ്, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ആസോസിയേഷന്‍ പ്രസിഡന്റ് ഷഫീഖ്, സെക്രട്ടറി അശ്രഫ് ആലുവ, തനിമ പ്രൊവിന്‍സ് പ്രസിഡന്റ് അന്‍വര്‍ഷാഫി, സെക്രട്ടറി മുഹമ്മദ് റഫീക് എന്നിവര്‍ സംബന്ധിച്ചു.

സിറാജുദ്ധീന്‍ അബ്ദുല്ല, റഷീദ് ഉമര്‍, അശ്രഫ് ആക്കോട്, ഷബീര്‍ ചാത്തമംഗലം, റസീന റഷീദ്, ബിനാന്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story