Quantcast

മീഡിയവൺ 'മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ്' അവാർഡ്; സൗദി എഡിഷന് തുടക്കം; പങ്കെടുത്തത് 500ലേറെ പേർ

സിബിഎസ്ഇ, കേരള ഐസിഎസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആദരിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    8 Oct 2023 7:25 PM GMT

MediaOne Mabrook Gulf Toppers Award Saudi edition begins
X

ജിദ്ദ: സൗദിയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരദാന ചടങ്ങുകൾക്ക് പ്രൗഢമായ തുടക്കം. ജിദ്ദയിൽ അരങ്ങേറിയ ആദ്യ എഡിഷൻ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രൗഢമായ വേദിയിലായിരുന്നു ചടങ്ങുകൾ.

സിബിഎസ്ഇ, കേരള ഐസിഎസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആദരിക്കുന്നതിന് വേണ്ടിയാണ് ജിദ്ദയിലും മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് അവാർഡ് ദാന ചടങ്ങ് ഏർപ്പെടുത്തിയത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളടക്കം അഞ്ഞൂറിലേറെ പേർ ജിദ്ദയിലെ ഹാബിറ്റാറ്റ് ഹോട്ടലിൽ ഒരുക്കിയ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തി.

ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സൗദി അറേബ്യയിലെ മബ്റൂക് ഗൾഫ് ടോപ്പേഴ്സിൻ്റെ പ്രൗഢമായ ആദ്യ എഡിഷൻ ഉദ്ഘാടനം ചെയ്തു. പിന്നാലെ പുരസ്കാര വിതരണവും ആരംഭിച്ചു. മികച്ച വിജയം നേടിയ ജിദ്ദയിലെ വിവിധ സ്കൂളുകളുടെ മേധാവിമാരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാമിന്റെ ആദ്യാവസാനം വരെ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ കോൺസുൽ ജനറൽ ഉൾപ്പെടെയുള്ളവർ പങ്കുചേർന്നു.

അതിഥികളായെത്തിയ ഇഫത്ത് സർവകലാശാല ഡീൻ ഡോ. റീം അൽ മദനി, ക്ലസ്റ്റർ അറേബ്യ സിഇഒ റഹീം പട്ടർക്കടവൻ, ജിദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, മീഡിയവൺ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, രക്ഷാധികാരി എ. നജ്മുദ്ദീൻ, കൺവീനർ സി.എച്ച് ബഷീർ, മുഖ്യ പ്രായോജകരായ അൽ ഹാസ്മിയുടെ അബ്ദുൽ ഗഫൂർ, മീഡിയവൺ റീജ്യണൽ മാനേജർ ഹസനുൽ ബന്ന, സ്പെഷ്യൽ കറസ്പോണ്ടന്റ് അഫ്താബു റഹ്മാൻ എന്നിവരും പുരസ്കാരങ്ങൾ സമ്മാനിച്ചു.

സംഘാടക സമിതിക്ക് വേണ്ടി ഇസ്മാഈൽ കല്ലായി മീഡിയവണിൻ്റെ നന്ദിയും സ്നേഹവും അറിയിച്ചു. മബ്റൂക് ഗൾഫ് ടോപ്പേഴ്സിൻ്റെ അടുത്ത രണ്ട് എഡിഷനുകൾ ഈ മാസം തന്നെ റിയാദിലും ദമ്മാമിലും അരങ്ങേറും. ഇതിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. അക്കാദമിക രംഗത്തുൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങുകളിലും സംബന്ധിക്കും. സൗദിയിൽ വിവിധ ഇന്ത്യൻ സ്കൂളുകളുടെ നേട്ടങ്ങളിൽ പുതിയ ശ്രമങ്ങളിലൂടെ ഭാഗമാവുകയാണ് ഇതിലൂടെ മീഡിയവൺ.



TAGS :

Next Story