Quantcast

മീഡിയാവൺ സൂപ്പർ കപ്പ് ജുബൈൽ ടൂർണ്ണമെന്റ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന്

ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിലാണ് മത്സരം

MediaOne Logo

Web Desk

  • Published:

    30 May 2025 10:00 PM IST

MediaOne Super Cup Jubilee Tournament Semi-Finals and Finals Today
X

ദമ്മാം: മീഡിയാവൺ സൂപ്പർ കപ്പ് സൗദി ജുബൈൽ ടൂർണ്ണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന്. ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിലാണ് മത്സരം. സൗദിയുടെ വ്യവസായ നഗരമായ ജുബൈലിൽ ഇന്നലെയാണ് മീഡിയാവൺ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ജുബൈലിൽ തുടക്കമായത്. ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ നടന്ന മേളയുടെ കിക്കോഫ് മുഖ്യ പ്രായോജകരായ അൽമദീന ഹോൾസെയിൽ പ്രതിനിധി ശിഹാബ് മുല്ലപ്പള്ളി, ഗൾഫ് ഏഷ്യൻ മെഡിക്കൽസ് മാർക്കറ്റിംഗ് ഹെഡ് ഗൗതം എന്നിവർ ചേർന്ന് നിർവഹിച്ചു.

മീഡിയാവൺ റീജിയണൽ ഹെഡ് ഹസനുൽ ബന്ന, നോർത്ത് പസഫിക് എംഡി അബ്ദുൽ റസാഖ് കാവൂർ, എ.ആർ എഞ്ചിനിയറിംഗ് എം.ഡി മുഹമ്മദ് റാഫി, ഫാഷ് ടെക്‌നിക്കൽ കോൺട്രാക്ടിംഗ് കമ്പനി മാനേജർ ഷമീർ അബ്ദൂൽ ഖാദർ, ഗോൾഡൻ വിംഗ് മാനേജർ സയിദ് വസീം, ക്രിസ്റ്റൽ ഇൻറർനാഷണൽ കമ്പനി ചെയർമാൻ സയ്യിദ് സഹീർ, ബോട്ടം ലൈൻ കമ്പനി ചെയർമാൻ സിദ്ദീഖ്, സാഫറോൺ റസ്റ്റോറന്റ് മാനേജർ നിയാസ്, കളർ എക്‌സ് അഡ്വർടൈസിംഗ് മാനേജർ ഇൽയാസ്, നവാൽ കോൾഡ് സ്റ്റോർ എംഡി നാസർ വെള്ളിയത്ത്, ഡിഫ ഭാരവാഹികൾ, കമ്മ്യൂണിറ്റി ലീഡേഴ്‌സ് എന്നിവർ പങ്കെടുത്തു.

കാൽപന്ത് കളിയുടെ വീറും വാശിയും നിറഞ്ഞ കളികൾ വീക്ഷിക്കാൻ ഫുട്‌ബോൾ ആരാധകർ മൈതനത്തേക്ക് ഒഴുകിയെത്തി. ആദ്യ കളിയിൽ റോസ് ഗാർഡൻ എഫ്.സി ദമ്മാമും രണ്ടാം കളിയിൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജുബൈലും മൂന്നാം കളിയിൽ എ.ആർ എഞ്ചിനിയറിംഗ് എവർഗ്രീൻ എ.ഫ്.സി ജുബൈലും അവസാന കളിയിൽ ക്രിസ്റ്റൽ വൈ.എഫ്.സി ജുബൈലും ജേതാക്കളായി. ഫായിസ്, അനുരാഗ്, ജാസിം, ഷഹബാസ് എന്നിവരെ യഥാക്രമം മാൻഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണ്ണമെന്റിന്റെ സൈമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. സമാപന പരിപാടിയിൽ ജുബൈൽ റോയൽ കമ്മീഷൻ മീഡിയ വിഭാഗം മാനേജർ അഹമ്മദ് അൽ ഉറൈംമ മുഖ്യാതിഥിയാകും. സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികളും അരങ്ങേറും.

TAGS :

Next Story