Quantcast

വിവിധ രാജ്യങ്ങളുമായി കൂടിക്കാഴ്ച; സൗദി വിദേശകാര്യ മന്ത്രി ഇസ്താംബൂളിൽ

യുഎസ്-ഇറാൻ യുദ്ധം, ഫലസതീൻ വിഷയം എന്നിവ ചർച്ചയാകും

MediaOne Logo

Gulf Desk

  • Published:

    23 Oct 2026 9:04 PM IST

Meetings with various countries; Saudi Foreign Minister in Istanbul
X

റിയാദ്: വിവിധ രാജ്യങ്ങളുമായുള്ള മന്ത്രിതല മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഇസ്താംബൂളിൽ. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ ഗ്രൂപ്പിന്റെ മന്ത്രിതല യോഗത്തിലും, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംയുക്ത മന്ത്രിതല സമ്മേളനത്തിലും സൗദി പങ്കെടുക്കും.

യമനിലെ സാഹചര്യം, യുഎസ്-ഇറാൻ യുദ്ധം, ഫലസ്തീൻ വിഷയം, റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി എന്നിവയുൾപ്പെടെയുള്ള നിർണായകമായ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഹോർമുസ്, ബാബ് അൽ-മന്ദബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും പുറമെ, പ്രാദേശിക രാജ്യങ്ങളും യൂറോപ്യൻ നാടുകളും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചകളുടെ ഭാഗമാകും.

TAGS :

Next Story