Quantcast

വലയിൽ വീഴേണ്ട; ഓൺലൈൻ തട്ടിപ്പിൽ പെടാതിരിക്കാൻ നിർദേശങ്ങളുമായി വാണിജ്യ മന്ത്രാലയം

ഉപഭോക്തൃ ബോധവത്കരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം

MediaOne Logo

Web Desk

  • Published:

    14 Nov 2025 7:58 PM IST

Ministry of Commerce issues guidelines to avoid online fraud
X

റിയാദ്: ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് നിർദേശങ്ങൾ പുറത്തിറക്കി സൗദി വാണിജ്യ മന്ത്രാലയം. ഉപഭോക്തൃ ബോധവത്കരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഓൺലൈൻ വഴി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. അതോടൊപ്പം മേഖലയിലെ കുറ്റകൃത്യങ്ങളും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ.

അനോണിമസ് അക്കൗണ്ടുകളുമായി ഇടപാടുകൾ നടത്തരുത്, സ്ഥിരീകരിച്ച സ്റ്റോറുകളിൽ നിന്ന് മാത്രം ഷോപ്പിങ് ചെയ്യുക, തട്ടിപ്പിന് ഇരയായാൽ ഉടൻ പരാതി നൽകുക തുടങ്ങിയവയാണ് നിർദേശങ്ങൾ. പരാതിയിൽ ബാങ്ക് അക്കൗണ്ട് നമ്പർ, പണം ട്രാൻസ്ഫർ ചെയ്ത രസീത് എന്നീ തെളിവുകൾ ഉൾപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story