സൗദിയിലേക്ക് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം; പ്രതിരോധിച്ചതായി മന്ത്രാലയം
വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണ ശ്രമമുണ്ടായത്
റിയാദ്: സൗദിയിലേക്ക് വീണ്ടും ഇറാന്റെ ആക്രമണശ്രമം. പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണ ശ്രമമുണ്ടായത്. പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി 3 ബാലിസ്റ്റിക് മിസൈലുകളും, അൽ-ഖർജ് ഗവർണറേറ്റിന് കിഴക്ക് ഭാഗത്ത് എത്തിയ ഒരു ക്രൂയിസ് മിസൈലും തകർത്തു.
പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലിക്കിയാണ് ഈ വിവരങ്ങൾ അറിയിച്ചത്. വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ സൗദി വ്യോമസേന പൂർണ സജ്ജമാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Next Story
Adjust Story Font
16

