Quantcast

അറബ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടവകാശിയെ തെരഞ്ഞെടുത്തു

75 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒന്നാമതെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-01-10 18:29:57.0

Published:

10 Jan 2023 10:02 PM IST

അറബ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടവകാശിയെ  തെരഞ്ഞെടുത്തു
X

അറബ് രാഷ്ട്ര നേതാക്കളില്‍ ഏറ്റവും കുടുതല്‍ സ്വാധീനം ചെലുത്തിയ നേതാവായി രണ്ടാം തവണയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.ടി അറബ് ടെലിവിഷന്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് റെക്കോര്‍ഡ് വോട്ടുകള്‍ നേടി കിരീടവകാശി ഒന്നാമതെത്തിയത്.

പതിനൊന്ന് ദശലക്ഷത്തിലധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 75 ലക്ഷം വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 2022 ലെ അറബ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്. 2.9 ദശലക്ഷം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെക്കാള്‍ ഏറെ മുന്നിലാണ് സൗദി കിരീടവകാശി.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയാണ് മൂന്നാ സ്ഥാനത്ത്. 2021ലും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ 15ന് ആരംഭിച്ച വോട്ടിംഗ് ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ഫലം പുറത്ത് വിട്ടത്.

TAGS :

Next Story