സൗദി സന്ദർശക ഇ-വിസ പദ്ധതിയിൽ കൂടുതൽ രാജ്യങ്ങൾ; പുതുതായി എട്ട് രാജ്യങ്ങൾ കൂടി
ഇ-വിസ പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമാകും.

റിയാദ്: സൗദി സന്ദര്‍ശക ഇ-വിസ പദ്ധതിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന് സൗദി ടൂറിസം മന്ത്രാലയം. എട്ട് രാജ്യങ്ങളെ കൂടി പദ്ധതിയുടെ ഭാഗമാക്കും. ഇ-വിസ പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമാകും.
സൗദി സന്ദര്‍ശന ഇ-വിസ പദ്ധതിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖാത്തിബ് പറഞ്ഞു. എട്ട് രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിമാഫ്രിക്ക, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കുക.
ഇവര്‍ക്ക് ടൂറിസം മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി വിസക്ക് അപേക്ഷിക്കാവുന്നതാണ്. സൗദിയിലേക്കുള്ള അതിര്‍ത്തികളില്‍ നേരിട്ടെത്തിയാല്‍ ഓണ്‍അറൈവല്‍ വിസകളും ലഭ്യമാകും. ഇ-വിസകള്‍ വഴിയെത്തുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം ഉംറ നിര്‍വ്വഹിക്കുന്നതിനും അനുവാദമുണ്ട്.
Adjust Story Font
16

