റിയാദ് സീസണിൽ സന്ദർശക പ്രവാഹം: ഒരു കോടി പത്തുലക്ഷം കടന്ന് പുതിയ റെക്കോർഡ്
റിയാദിന്റെ വിവിധ ഇടങ്ങളിലായാണ് പരിപാടികൾ പുരോഗമിക്കുന്നത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ പുരോഗമിക്കുന്ന റിയാദ് സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്. സീസൺ ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ 1.1 കോടി ആളുകൾ സന്ദർശകരായി എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. വിനോദം, സംസ്കാരം, കായികം എന്നിവയുടെ അപൂർവ്വ സമന്വയമൊരുക്കുന്ന ഈ മേളയിൽ അന്താരാഷ്ട്ര കായിക ടൂർണമെന്റുകളും വിവിധ രാജ്യങ്ങളുടെ കലാസാംസ്കാരിക പരിപാടികളും പ്രധാന ആകർഷണങ്ങളാണ്. റിയാദിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വേദികളിൽ നിത്യേന പ്രവാസികളടക്കം ആയിരക്കണക്കിന് കുടുംബങ്ങളാണ് എത്തിച്ചേരുന്നത്. വരും മാസങ്ങളിലും വൈവിധ്യമാർന്ന പരിപാടികളുമായി റിയാദ് സീസൺ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16

