Quantcast

വിനോദ വിസ്മയം തീർത്ത് റിയാദ് സീസൺ; ഒരു മാസത്തിനകം 20 ലക്ഷത്തിലധികം സന്ദർശകർ

MediaOne Logo

Web Desk

  • Published:

    6 Nov 2025 4:22 PM IST

വിനോദ വിസ്മയം തീർത്ത് റിയാദ് സീസൺ; ഒരു മാസത്തിനകം 20 ലക്ഷത്തിലധികം സന്ദർശകർ
X

റിയാദ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് റിയാദ് സീസൺ. ഒക്ടോബർ 10 ന് ആരംഭിച്ച ഈ വിനോദോത്സവം ഒരു മാസം തികയും മുൻപേ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ച് ചരിത്രം കുറിച്ചു. സൗദിയിലെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ശൈഖ് ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ സീസണിന്റെ തുടക്കം മുതൽതന്നെ കിംഗ്‌സ് കപ്പ് മെന ടൂർണമെന്റ്, പവർ സ്ലാപ്പ് 17 പോലുള്ള ലോകോത്തര കായിക വിനോദ മത്സരങ്ങൾക്ക് റിയാദ് വേദിയായി. കൂടാതെ അൽ സുവൈദി പാർക്ക്, ദി ഗ്രോവ്‌സ് തുടങ്ങിയ ആകർഷകമായ മേഖലകളും 'അന അറേബ്യ', 'ജുവലറി സലൂൺ' പോലുള്ള പ്രധാന അന്താരാഷ്ട്ര എക്‌സിബിഷനുകളും ഈ വിനോദ മാമാങ്കത്തിന് മാറ്റുകൂട്ടി.

TAGS :

Next Story