സൗദിയിൽ രണ്ടര ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
പിടികൂടിയവയിൽ പത്ത് കിലോ മെത്താംഫെറ്റമൈനും

റിയാദ്: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടര ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. അതിർത്തി, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശ്രമങ്ങൾ. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയവയിൽ പത്ത് കിലോ മെത്താംഫെറ്റമൈനും ഉൾപെടും.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദുബാ തുറമുഖം, അൽബാത്ത അതിർത്തി എന്നിവിടങ്ങളിൽ നിന്നായാണ് പിടികൂടിയത്. മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ മൂന്നു പേരും പിടിയിലായി. ദുബാ തുറമുഖത്തുനിന്ന് 50,000 ക്യാപ്റ്റഗൺ ഗുളികകളും, ജിദ്ദ എയർപോർട്ടിൽ നിന്ന് 20,200 ഗുളികകളും, അൽ ബാത്ത അതിർത്തിയിൽ നിന്ന് 1,92,000 ഗുളികകളുമാണ് പിടികൂടിയത്. മയക്കുമരുന്നുകൾക്കെതിരെ കർശന നടപടികളാണ് സൗദി സ്വീകരിക്കുന്നത്.
Next Story
Adjust Story Font
16

