Quantcast

പ്രവാചക പള്ളിയിലെ വിദൂര പഠനം: 2025ൽ പ്രയോജനപ്പെടുത്തിയത് 9.4 ലക്ഷത്തിലധികം വിദ്യാർഥികൾ

ഏഷ്യയിൽ നിന്ന് 5 ലക്ഷത്തിലധികം വിദ്യാർഥികൾ

MediaOne Logo

Web Desk

  • Published:

    10 Jan 2026 6:17 PM IST

More than 9.4 lakh students benefited from distance learning at the Prophets Mosque in 2025
X

റിയാദ്: മദീനയിലെ പ്രവാചക പള്ളിയിലെ വിദൂര പഠനം 2025ൽ പ്രയോജനപ്പെടുത്തിയത് 9.4 ലക്ഷത്തിലധികം വിദ്യാർഥികൾ. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് വിശുദ്ധ ഖുർആൻ, വിവിധ ഗ്രന്ഥങ്ങൾ, പ്രവാചക സുന്നത്ത് എന്നിവയാണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഠിപ്പിച്ചത്. ഈ പരിപാടികളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9.4 ലക്ഷം വിദ്യാർഥികൾ പ്രവേശനം നേടി. ഏഷ്യയിൽ നിന്ന് 5 ലക്ഷത്തിലധികം വിദ്യാർഥികളും ആഫ്രിക്കയിൽ നിന്ന് 4 ലക്ഷത്തിലധികം വിദ്യാർഥികളും പങ്കെടുത്തു.

യൂറോപ്പിൽ നിന്ന് 24,000-ത്തിലധികം വിദ്യാർഥികളിൽ ചേർന്നു. അമേരിക്കൻ നാടുകളിൽ നിന്നുള്ള പ്രവേശനം 10,700 കവിഞ്ഞു. കൂടാതെ, ആസ്ട്രേലിയയിൽ നിന്ന് 793 വിദ്യാർഥികളും ചേർന്നു.

TAGS :

Next Story