Quantcast

സൗദിയില്‍ പുതിയ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന പദ്ധതി വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

റിയാദില്‍ നടന്ന സൗദി-കൊറിയന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്

MediaOne Logo

Web Desk

  • Published:

    19 Jan 2022 11:59 AM GMT

സൗദിയില്‍ പുതിയ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന പദ്ധതി വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു
X

റിയാദ്: പുതിയ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന പദ്ധതി വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്), പോസ്‌കോ, സാംസങ് സി ആന്‍ഡ് ടി എന്നീ മൂന്നു സ്ഥാപനങ്ങള്‍ ഒപ്പുവച്ചു. രാജ്യത്തുനിന്ന് ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതിക്കായി പദ്ധതികള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിയാദില്‍ നടന്ന സൗദി-കൊറിയന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ദക്ഷിണ കൊറിയന്‍ വാണിജ്യ-വ്യവസായ-ഊര്‍ജ മന്ത്രി മൂണ്‍, സുങ് വൂക്ക്, പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യന്‍ എന്നിവരുടെ സാനിധ്യത്തിലാണ് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഹരിത ഹൈഡ്രജന്‍ പ്രോജക്റ്റിലൂടെ, കാര്‍ബണ്‍ സാനിധ്യം കുറച്ച്, കൂടുതല്‍ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍, പ്ലാന്റ് ബിസിനസുകള്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ ദക്ഷിണ കൊറിയന്‍ നിര്‍മാണ കമ്പനിയാണ് സാംസങ് സി ആന്‍ഡ് ടി. അതേസമയം ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കാളാണ് പോസ്‌കോ.

മൂന്ന് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലും സൗദി അറേബ്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വിജ്ഞാന-വൈദഗ്ധ്യ കൈമാറ്റത്തിലും വലിയ കുതിച്ചുചാട്ടത്തിന് തന്നെ കാരണമാകും.

TAGS :

Next Story