Quantcast

സൗദിയിലെ സ്ഥലങ്ങളുടെയോ പ്രവിശ്യകളുടെയോ പേര് വ്യാപാര സ്ഥാപങ്ങൾക്കിടുന്നത് നിരോധിച്ചു

വാണിജ്യ മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-02-03 17:20:32.0

Published:

3 Feb 2025 10:48 PM IST

സൗദിയിലെ സ്ഥലങ്ങളുടെയോ പ്രവിശ്യകളുടെയോ പേര് വ്യാപാര സ്ഥാപങ്ങൾക്കിടുന്നത് നിരോധിച്ചു
X

റിയാദ്: സൗദിയിലെ സ്ഥലങ്ങളുടെയോ പ്രവിശ്യകളുടെയോ പേര് വ്യാപാര സ്ഥാപങ്ങൾക്കിടുന്നത് നിരോധിച്ചു. വ്യാപാര നാമ നിയമ ലംഘനത്തിനായിരിക്കും പിഴ ചുമത്തുക. ആയിരത്തി അഞ്ഞൂറ് റിയാൽ വരെയായിരിക്കും പിഴ. 2024 സെപ്റ്റംബർ 17ന് മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് പുതിയ നിയമം നിലവിൽ വന്നത്. വ്യാപാര നാമം രജിസ്റ്റർ ചെയ്യാതെ ഉപയോഗിക്കുക, രാഷ്ട്രീയ, സൈനിക, മതപരമായ അർത്ഥമുള്ള പേരുകൾ ഉപയോഗിക്കുക, സൗദി അറേബ്യ എന്നോ, സൗദിയിലെ നഗരങ്ങൾ, പ്രവിശ്യകൾ, പൊതു സ്ഥലങ്ങൾ എന്നിവയുടെ പേരുകൾ വ്യാപാര നാമമായി ഉപയോഗിക്കുക, സർക്കാർ സ്ഥാപനങ്ങളോട് സമാനമായ പേരുകൾ ഇടുക എന്നിവക്കായിരിക്കും ആയിരത്തി അഞ്ഞൂറ് റിയാൽ വരെ പിഴ ലഭിക്കുക. രെജിസ്റ്റർ ചെയ്ത മറ്റു സ്ഥാപനങ്ങളുടെ പേരുകൾ ഉപയോഗിച്ചാൽ 1000 റിയാൽ വരെ പിഴ ഒടുക്കേണ്ടി വരും. മക്ക, മദീന എന്നിവയുടെ പേരുകൾ ഉപയോഗിക്കാൻ റോയൽ കമ്മീഷന്റെ അനുമതി വേണമെന്ന നിയമം നേരത്തെ തന്നെയുണ്ട്.

TAGS :

Next Story