നന്മ സാംസ്‌കാരിക വേദി ഫെസ്റ്റ് സംഘടിപ്പിച്ചു

സൗദി അബ്ഖൈഖ് നന്മ സാംസ്‌കാരിക വേദി ഫെസ്റ്റ് സംഘടിപ്പിച്ചു. ലോകകേരള സഭാംഗം ബിജു കല്ലുമല പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികളും നിയമ പ്രശ്നങ്ങളും എന്ന വിഷയത്തിൽ സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകം ബോധവൽക്കരണം നടത്തി.
ആതുര സേവനരംഗത്ത് ദീർഘകാലമായി സേവനമനുഷ്ടിച്ചു വരുന്ന പന്ത്രണ്ട് ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ ആശംസകളർപ്പിച്ച് സംസാരിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ കലാട്രൂപ്പുകൾ ഒരുക്കിയ കലാപരിപാടികളും അരങ്ങേറി. ഹെന്റി വിൽസൺ, മാത്തുക്കുട്ടി പള്ളിപ്പാട്, അൻവർ സാദിഖ് എന്നിവർ നേതൃത്വം നൽകി.
Next Story
Adjust Story Font
16

