Quantcast

നാപ്‌സ് ഗ്ലോബൽ ഫോറം വിൻറർ ഫെസ്റ്റിവലും പുതുവത്സരാഘോഷവും

വ്യത്യസ്ത കലാ കായിക പരിപാടികൾ അരങ്ങിലെത്തി

MediaOne Logo

Web Desk

  • Published:

    5 Jan 2026 9:30 PM IST

നാപ്‌സ് ഗ്ലോബൽ ഫോറം വിൻറർ ഫെസ്റ്റിവലും പുതുവത്സരാഘോഷവും
X

ദമ്മാം: നാപ്‌സ് ഗ്ലോബൽ ഫോറം ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിന്റർ ഫെസ്റ്റിവലും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. മഞ്ഞ് പെയ്യുന്ന രാത്രിയിൽ ദമ്മാം എയർപോർട്ട് റോഡിലെ ടെന്റിൽ കുട്ടികളുടെയും മുതിർന്നവരുടെയും സംഗമത്തോടെയാണ് പരിപാടി. വ്യത്യസ്ത കലാ കായിക പരിപാടികൾ അരങ്ങിലെത്തി.

കൂട്ടായ്മ സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ ലോഗോ പ്രകാശനം രക്ഷാധികാരി റഹ്‌മാൻ കാരയാട് നിർവഹിച്ചു. രക്ഷാധികാരി നാസർ കാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിയാസ് കായക്കീൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഓർഡിനേറ്റർ ഷിറാഫ് മൂലാട് പദ്ധതി വിശദീകരിച്ചു.

നിസാർ കൊല്ലോരോത്ത്, നവാസ് വാകയാട്, ഷിനാഫ് മൂലാട്, സലാം, ഹമീദ്, അർഷാദ് പൂനൂർ ,സുധി കാരയാട്, വാഹീദ്, അഷ്റഫ് ടി.വി., റുഖിയ റഹ്‌മാൻ, ഷഹനാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി ജിഷാദ് സ്വാഗതം പറഞ്ഞു.

TAGS :

Next Story