ദേശീയ വനവൽക്കരണ പദ്ധതി; അറബ് പരിസ്ഥിതി എക്സലൻസ് അവാർഡ് സൗദിക്ക്
അറബ് രാജ്യങ്ങളിലെ പരിസ്ഥിതികാര്യ മന്ത്രിമാരുടെ കൗൺസിലിന്റേതാണ് അവാർഡ്

റിയാദ്: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യക്ക് അംഗീകാരം. നാഷണൽ പ്രോഗ്രാം ഫോർ ഫോറസ്ട്രി അഥവാ ദേശീയ വനവൽക്കരണ പരിപാടിയാണ് ഈ പുരസ്കാരത്തിന് അർഹമായത്. ഗവൺമെന്റ് മേഖലയിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ 'പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഭൂമി പുനരുദ്ധാരണം' എന്ന പദ്ധതിക്കാണ് ഈ അംഗീകാരം ലഭിച്ചത്.
അറബ് രാജ്യങ്ങളിലെ പരിസ്ഥിതികാര്യ മന്ത്രിമാരുടെ കൗൺസിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ദേശീയ വനവൽക്കരണ പരിപാടി നടപ്പിലാക്കിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും, സസ്യസമ്പത്ത് വളർത്തുന്നതിനും നിലനിർത്തുന്നതിനും നൽകിയ സംഭാവനകളും മുൻനിർത്തിയാണ് ഈ ആദരം.
Next Story
Adjust Story Font
16

