ദേശീയ വ്യോമയാനം; വിമാനക്കമ്പനികൾക്കായി ഓർഡർ ചെയ്തത് 500-ൽ അധികം വിമാനങ്ങൾ
ബജറ്റ് ഫോറത്തിൽ സൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസർ

റിയാദ്: വ്യോമയാന മേഖലയിൽ ദേശീയ വിമാനക്കമ്പനികൾക്കായി ചെയ്ത വിമാന ഓർഡറുകളുടെ എണ്ണം 500 കവിഞ്ഞതായി സൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസർ. കോവിഡിന് മുമ്പ് 100 ലക്ഷ്യസ്ഥാനങ്ങൾ മാത്രമുണ്ടായിരുന്നത് നിലവിൽ 172 ആയി ഉയർന്നിട്ടുണ്ട്. 2030-ഓടെ ലക്ഷ്യസ്ഥാനങ്ങൾ 250 ആക്കാനാണ് ലക്ഷ്യം.
കിങ് സൽമാൻ വിമാനത്താവളം, കിങ് അബ്ദുൽ അസീസ് വിമാനത്താവളം തുടങ്ങിയ പ്രധാന പദ്ധതികൾ, ജിസാൻ, അൽ-ജൗഫ് വിമാനത്താവളങ്ങൾ തുറക്കൽ, റിയാദ് വിമാനത്താവളത്തിന്റെ വിപുലീകരണം എന്നിവ മേഖലയുടെ പ്രധാന നേട്ടങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം എയർ കാർഗോ 30% വളർച്ചയാണ് കൈവരിച്ചത്. 2030-ഓടെ 35 ലക്ഷം ടൺ എത്തിക്കാനാണ് ലക്ഷ്യം. ഇതിനായി പുതിയ കാർഗോ വിമാനങ്ങളും വൈഡ്-ബോഡി യാത്രാവിമാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതായി അൽ ജാസർ വ്യക്തമാക്കി.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ തുടങ്ങിയ സംഘടനകളിൽ സൗദി അറേബ്യ നിർണായക പങ്ക് വഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

