Quantcast

നാഷനൽ പ്രവാസി സാഹിത്യോൽസവ്‌ ഈ മാസം 27 ന്‌

എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്‌ മുഖ്യാതിഥിയായി പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    9 Oct 2023 1:35 AM IST

National Pravasi Sahitholsav
X

പതിമൂന്നാമത്‌ സൗദി ഈസ്റ്റ്‌ നാഷനൽ പ്രവാസി സാഹിത്യോൽസവിൽ എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്‌ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്റെ പ്രഭാഷണങ്ങളിലും രചനകളിലും പുതിയ കാലത്തോട്‌ പുലർത്തേണ്ട ജാഗ്രത സന്നിവേഷിപ്പിച്ച സാംസ്കാരിക പ്രവർത്തകനാണ്‌ കെഇഎൻ.

അദ്ദേഹത്തോടൊപ്പം ഐപിബി ഡയറക്ടർ മജീദ്‌ അരിയല്ലൂരും നാഷനൽ സാഹിത്യോൽസവിൽ സംബന്ധിക്കും. ഈ മാസം 27 ന്‌ നടക്കുന്ന സാഹിത്യോൽസവിൽ 'യുവതലമുറയുടെ സംവാദാത്മകത; രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത' എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടക്കും.

കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക മാധ്യമ പൊതു പ്രവർത്തകർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സും സാഹിത്യോൽസവിന്റെ ഭാഗമായി നടക്കും. സാംസ്കാരിക സദസ്സ്‌ കെഇഎന്നും സമാപന സമ്മേളനം മജീദ്‌ അരിയല്ലൂരും ഉദ്‌ഘാടനം ചെയ്യും.

പ്രാദേശിക യൂനിറ്റ്‌ തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മൽസരിച്ച്‌ ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ്‌ നാഷനൽ സാഹിത്യോൽസവിൽ മാറ്റുരക്കാനെത്തുക‌. പരിപാടിയുടെ വിജയത്തിനായി അഷ്‌റഫ്‌ പട്ടുവം ചെയർമാനും സൗദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹബീബ്‌ ഏലംകുളം ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.

അൽ ജൗഫ്‌, ഖസീം, ഹായിൽ, റിയാദ് സിറ്റി‌, റിയാദ്‌ നോർത്ത്‌, അൽ അഹ്സ, ദമ്മാം, അൽ ഖോബാർ, ജുബൈൽ തുടങ്ങിയ ഒമ്പത്‌ സോണുകളിൽ നിന്ന് മൽസരാർഥികളെത്തും. മികച്ച രീതിയിൽ അതിഥികളെ സ്വീകരിക്കുന്നതിനാവശ്യമായ വിപുലമായ സജ്ജീകരണങ്ങളാണ്‌ സ്വാഗത സംഘത്തിന്‌ കീഴിൽ‌ നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ അഷ്‌റഫ്‌ പട്ടുവം, ജനറൽ കൺവീനർ ഹബീബ്‌ ഏലംകുളം, ജോ. കൺവീനർ ഇഖ്‌ബാൽ വെളിയങ്കോട്‌‌, ആർഎസ്‌സി സൗദി ഈസ്റ്റ്‌ നാഷനൽ സെക്രട്ടറി അബ്ദുൽ റഊഫ്‌ പാലേരി, നാഷനൽ കലാലയം സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ സഖാഫി, നാഷനൽ മീഡിയ സെക്രട്ടറി അനസ്‌ വിളയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story