Quantcast

സൗദിയിലെ ഖസീമിൽ ദേശീയ ടൂറിസം ഫോറം ആന്റ് റൂറൽ അവാർഡിന് തുടക്കം

ടൂറിസം മേഖലയെ കരുത്തുറ്റതാക്കുക എന്നാതാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    17 Feb 2026 1:37 PM IST

National Tourism Forum and Rural Awards launched in Qassim, Saudi Arabia
X

റിയാദ്: സൗദി അറേബ്യയിലെ ഖസീമിൽ പ്രഥമ ദേശീയ ടൂറിസം ഫോറം ആന്റ് റൂറൽ അവാർഡ് ​ഗവർണർ ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് ഉദ്ഘാടനം ചെയ്തു. ബുറൈദയിലെ കിംഗ് ഖാലിദ് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ ഉദ്യോഗസ്ഥരും ടൂറിസം മേഖലയിലെ വിദഗ്ധരും പങ്കെടുത്തു.

റൂറൽ ടൂറിസം ഇപ്പോൾ ഒരു സീസണൽ ആക്ടിവിറ്റി മാത്രമല്ലെന്നും, മറിച്ച് പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്ന സുസ്ഥിരമായ സാമ്പത്തിക സ്രോതസ്സായി മാറിയിട്ടുണ്ടെന്നും ​ഗവർണർ പറഞ്ഞു. ഇതിലൂടെ സംരംഭകർക്ക് പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാർഷിക സമ്പത്തിനെ പ്രയോജനപ്പെടുത്താനും കഴിയും. ടൂറിസം റിസോർട്ടുകളുടെ വികസനത്തിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരാനും സേവനങ്ങളിൽ പ്രൊഫഷണലിസം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. മേഖലയിലെ പ്രാദേശിക വിഭവങ്ങളെ വിനോദസഞ്ചാര, സാമ്പത്തിക ആകർഷണങ്ങളാക്കി മാറ്റുന്നതിൽ ഖസ്സീം ഒരു ദേശീയ മാതൃകയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ 'അൽ-ഖസീം ടൂറിസം ഡിജിറ്റൽ പോർട്ടൽ' ​ഗവർണർ പ്രകാശനം ചെയ്തു. സഞ്ചാരികൾക്ക് പ്രദേശത്തെ പൈതൃക കേന്ദ്രങ്ങളും പ്രകൃതിഭംഗിയും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story