Quantcast

നവയുഗം ജുബൈൽ അനുശോചന യോഗം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    18 Dec 2023 6:34 PM IST

നവയുഗം ജുബൈൽ അനുശോചന യോഗം സംഘടിപ്പിച്ചു
X

സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന കാനം രാജേന്ദ്രന്റെയും, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായിരുന്ന ആർ. രാമചന്ദ്രന്റെയും നിര്യാണത്തിൽ നവയുഗം സാംസ്‌കാരിക വേദി ജുബൈൽ അനുശോചന യോഗം സംഘടിപ്പിച്ചു. ടി.സി ഷാജി അധ്യക്ഷത വഹിച്ചു.



അച്ചടക്കമാർന്ന പ്രവർത്തനങ്ങളിലൂടെയും ഉറച്ച നിലപാടുകളിലൂടെയും പാർട്ടിയെ നയിച്ച സഖാവ് കാനം രാജേന്ദ്രൻ പാർട്ടിയിൽ ഒരു തിരുത്തൽ ശക്തിയായിരുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ സാധാരണക്കാരുടെ ജീവിത സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ നേതാക്കളായിരുന്നു കാനം രാജേന്ദ്രനും ആർ.രാമചന്ദ്രനും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കേരളത്തിലെ പൊതുമണ്ഡലത്തിനും വലിയ നഷ്ടമാണ് ഇരുവരുടെയും വിയോഗം എന്നും യോഗം വിലയിരുത്തി.

പുഷ്പകുമാർ ആമുഖ പ്രഭാഷണം നടത്തി. എം.ജി. മനോജ്, എം.എസ് മുരളി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജുബൈലിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ അഷ്‌റഫ് മുവാറ്റുപുഴ, ശിഹാബ് കായംകുളം, മുഫീദ് കൂരിയാടൻ, ശിഹാബ് മങ്ങാടൻ, തോമസ് മാത്യു മാമ്മൂടൻ, ഷംസുദീൻ പള്ളിയാളി, സൈഫുദ്ധീൻ പൊറ്റശ്ശേരി, സലീം ആലപ്പുഴ, കരീം ഉസ്താദ്, മനോജ്‌, നവയുഗം പ്രതിനിധികളായ അഷറഫ് കൊടുങ്ങല്ലൂർ, നൗഷാദ്, സുരേഷ് കാട്ടുമ്പുറം തുടങ്ങിയവരും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.

Next Story