Quantcast

നവോദയ അക്കാദമിക്ക് എക്‌സലൻസ് അവാർഡ് വിതരണം ജൂൺ ഒന്നിന്

MediaOne Logo

Web Desk

  • Published:

    31 May 2023 12:09 AM IST

Navodaya Academy Excellence award
X

ദമ്മാം: നവോദയ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അക്കാദമിക്ക് എക്‌സലൻസ് അവാർഡ് ജൂൺ ഒന്നിന് വ്യാഴാഴ്ച്ച വിതരണം ചെയ്യും.

കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് 2022-23 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ഉന്നത വിജയം നേടിയവരെയും പത്താം ക്ലാസ്സിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവരെയും, പത്താം ക്ലാസ്സിൽ മലയാളത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരെയും നവോദയ ആദരിക്കും.

പൊതു പരിപാടി ബഹറൈൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സജി ജേക്കബ് ഉദ്ഘാടനം ചെയ്യും. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഅസ്സം ദാദൻ മുഖ്യാതിഥി ആയിരിക്കും.

പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ താൽപര്യം വർദ്ധിപ്പിക്കുന്നതിനും സർഗ്ഗാത്മക അഭിരുചികളും അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും നടത്തി വരുന്ന വിവിധ പരിപാടികളുടെ തുടർച്ചയാണ് നവോദയ വർഷം തോറും നൽകി വരുന്ന എക്‌സലൻസ് അവാർഡ്. ഇതിൽ ഓരോ സ്‌കൂളിലെയും മികച്ച മാർക്ക് വാങ്ങിയ ഇന്ത്യയിലെ കുട്ടികൾക്കാണ് ആദരം നൽകുന്നത്.

TAGS :

Next Story