Quantcast

കഴിഞ്ഞ ഹജ്ജ് സീസണിൽ സൗദിയിലെത്തിയത് രണ്ട് കോടിയോളം യാത്രക്കാർ

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റേതാണ് കണക്കുകൾ

MediaOne Logo

Web Desk

  • Published:

    30 July 2025 7:50 PM IST

കഴിഞ്ഞ ഹജ്ജ് സീസണിൽ സൗദിയിലെത്തിയത് രണ്ട് കോടിയോളം യാത്രക്കാർ
X

റിയാദ്: കഴിഞ്ഞ ഹജ്ജ് സീസണിൽ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലായി എത്തിയത് രണ്ട് കോടിയോളം യാത്രക്കാരെന്ന് കണക്കുകൾ. 1,28,000 ത്തിലധികം വിമാന സേവനങ്ങളും ലഭ്യമാക്കി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റേതാണ് കണക്കുകൾ.

14 ലക്ഷത്തിലേറെ തീർഥാടകർ രാജ്യത്തെത്തിയത് ആറ് പ്രധാന വിമാനത്താവളങ്ങൾ വഴിയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 12 ടെർമിനലുകളാണ് ഇതിനായി ഒരുക്കിയിരുന്നത്. ബാഗേജ് രഹിത യാത്രക്കാർ എന്ന പദ്ധതിയും ഇത്തവണ നടപ്പാക്കിയിരുന്നു. ഇത് വഴി മക്ക മദീന എന്നിവിടങ്ങളിൽ ബാഗേജുകൾ തീർത്ഥാടകർക്ക് നേരിട്ടെത്തിച്ചു. പത്തു ലക്ഷത്തിലേറെ തീർത്ഥാടകരാണ് പദ്ധതിയുടെ ഭാഗമായത്. കൈകാര്യം ചെയ്തത് 16 ലക്ഷത്തിലേറെ ബാഗേജുകളും. മുൻ കൂട്ടി സംസം വെള്ളം നാട്ടിലെത്തിച്ചു കൊടുക്കുന്ന സേവനവും ലഭ്യമാക്കിയിരുന്നു. 8,56,000 ബോട്ടിലുകളാണ് വിവിധ രാജ്യങ്ങളിലേക്കായി എത്തിച്ചത്. ഹറമൈൻ ട്രെയ്‌നുമായി ബന്ധിപ്പിച്ച വിമാന സേവനങ്ങളും ലഭ്യമാക്കി. 2,53,000 ഹാജിമാർക്കാണ് സംവിധാനം ഗുണം ചെയ്തത്

TAGS :

Next Story