അമ്പട ഹെൽത്തിക്കുട്ടാ... സൗദിയിലെ മുതിർന്നവരിൽ ഏകദേശം 60%വും ശാരീരിക പ്രവർത്തനം നടത്തുന്നു
ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം

റിയാദ്: സൗദി അറേബ്യയിലെ മുതിർന്നവരിൽ ഏകദേശം 60 ശതമാനം പേർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT). അതേസമയം, കുട്ടികളിലും കൗമാരക്കാരിലും 20.3 ശതമാനം പേർ ദിവസവും 60 മിനിറ്റോ അതിലധികമോ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും അധികൃതർ അറിയിച്ചു. അതോറിറ്റിയുടെ 'ഫിസിക്കൽ ആക്ടിവിറ്റി സ്റ്റാറ്റിസ്റ്റിക്സ് 2026' റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ 59.9 ശതമാനം പേരും പ്രതിവാര ശാരീരിക പ്രവർത്തനം നടത്തുന്നതായാണ് റിപ്പോർട്ട്. ഇതിൽ പുരുഷന്മാരുടെ നിരക്ക് 63.4 ശതമാനവും സ്ത്രീകളുടേത് 52.9 ശതമാനവുമാണ്.
#GASTAT publishes Physical Activity Statistics for 2026 https://t.co/ZKuIMMZgR0 https://t.co/0uLbooMj8H
— الهيئة العامة للإحصاء (@Stats_Saudi) October 22, 2026
അതേസമയം, അഞ്ച് മുതൽ 17 വയസ്സുവരെയുള്ളവരിൽ 20.3 ശതമാനം പേർ ദിവസവും കുറഞ്ഞത് 60 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇതിൽ ആൺകുട്ടികളുടെ നിരക്ക് 27.1 ശതമാനവും പെൺകുട്ടികളുടേത് 13.3 ശതമാനവുമാണ്.
വിവിധ പ്രായമുള്ളവർക്കിടയിൽ ശാരീരിക പ്രവർത്തനത്തിൽ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 18 മുതൽ 29 വയസ്സുവരെയുള്ളവരിലാണ് ഏറ്റവും ഉയർന്ന നിരക്ക് (63 ശതമാനം) രേഖപ്പെടുത്തിയത്. 30 മുതൽ 39 വയസ്സുവരെയുള്ളവരിൽ 61.8 ശതമാനവും, 40 മുതൽ 49 വയസ്സുവരെയുള്ളവരിൽ 61.1 ശതമാനവുമാണ് നിരക്ക്.
പ്രായം കൂടുന്തോറും ശാരീരിക പ്രവർത്തനത്തിൽ കുറവുണ്ട്. 60 മുതൽ 69 വയസ്സുവരെയുള്ളവരിൽ ഇത് 43 ശതമാനവും, 70 മുതൽ 79 വയസ്സുവരെയുള്ളവരിൽ 25.2 ശതമാനവും, 80 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 13.4 ശതമാനവുമാണ്.
Adjust Story Font
16

