നിയോ ജിദ്ദ വടംവലി മത്സരം നാളെ
ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വൈകിട്ട് നാല് മണിക്കാണ് മത്സരങ്ങൾക്ക് തുടക്കമാവുക

ജിദ്ദ: നിയോ ജിദ്ദ വടംവലി മത്സരം നാളെ. ജിസിസി രാജ്യങ്ങളിലെയും കേരളത്തിലെയും പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ടാണ് വടംവലി മത്സരം. ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നാല് മണിക്കാണ് മത്സരങ്ങൾക്ക് തുടക്കമാവുക.
നിലമ്പൂർ നിയോ ജിദ്ദ ഒരുക്കുന്ന വടംവലി മത്സരത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സര വിജയികൾക്ക് സമ്മാനിക്കാനുള്ള കപ്പുകളുടെയും പ്രൈസ് മണികളുടെയും ലോഞ്ചിങ്ങ് കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന ചടങ്ങിൽ സ്‌പോൺസർമാരും നിയോ ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. നിയോ ചെയർമാൻ നജീബ് കളപ്പാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുബൈർ വട്ടോളി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.പി. മുസ്തഫ, നാസർ വെളിയംങ്കോട്, വി.പി. അബ്ദുറഹ്‌മാൻ, ഇസ്മയിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ഇസ്മയിൽ മുണ്ടുപ്പറമ്പ്, ഇസ്ഹാഖ് നാണി മാസ്റ്റർ, അഷ്‌റഫ് താഴെക്കോട് (കെഎംസിസി), സി.എം. ആക്കോട്, ഇസ്മയിൽ കൂരിപ്പൊയിൽ (ഒഐസിസി), സി.എം. പാണ്ടിക്കാട് (നവോദയ) എന്നിവർ സംസാരിച്ചു.
സ്‌പോൺസർമാരായ കെ.ടി. ഷെരീഫ്, നിയാൻ പത്തുത്തറ, അബ്ദുല്ല, ബാസിൽ ബഷീർ, മുസ്തഫ എന്നിവരും മറ്റ് സ്‌പോൺസർമാരും സംസാരിച്ചു.
അമീൻ ഇസ്‌ലാഹി, ഷബീർ കല്ലായ് (നിലമ്പൂർ), ജാബിർ ചങ്കരത്ത്, കെ.ടി. ഉമ്മർ (ചുങ്കത്തറ), സാഹിർ വാഴയിൽ, സാഹിദ് റഹ്‌മാൻ, അഫ്‌സൽ (എടക്കര), സലീം മുണ്ടേരി, സുധീർ കുരിക്കൾ (പോത്തക്കല്ല്), സൽമാൻ, റാഫി, ജെനീഷ് (വഴിക്കടവ്), ഫസലു, സജാദ്, ജലീൽ (മൂത്തേടം), റഫീഖ്, മുർഷി, ഷൗഫൽ (കരുളായ്), മനാഫ്, ഷിഹാബ് പൊറ്റൽ, ജലീൽ മാടമ്പ്ര (അമരംമ്പലം), സുഹൈലാ ജെനീഷ്, സുനൈന സുബൈർ, ജംഷീന ശിഹാബ് എന്നിവർ നേതൃത്വം നൽകി.
ഗാനമേളയും മറ്റ് കലാകായിക പരിപാടികളും ചടങ്ങിന്റെ ഭാഗമായിരുന്നു. അബുട്ടി പള്ളത്ത് സ്വാഗതവും അനസ് നിലമ്പൂർ നന്ദിയും പറഞ്ഞു.
Adjust Story Font
16

