ജിദ്ദ റോയൽ എഫ്സിക്ക് പുതിയ കമ്മിറ്റി
പ്രസിഡൻ്റായി നാഫി കുപ്പനത്തിനെയും ജനറൽ സെക്രട്ടറിയായി അബ്ദുൽ റൗഫ് കരുമാരയെയും തെരഞ്ഞെടുത്തു

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ റോയൽ എഫ്സിയുടെ 2026–27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. നാഫി കുപ്പനത്ത് പ്രസിഡന്റായും, അബ്ദുൽ റൗഫ് കരുമാര ജനറൽ സെക്രട്ടറിയായും, ഇബ്രാഹിം സി.ടി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി മൻസൂർ ചെമ്പൻ, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുസലാം പറമ്പിൽ, അർഷാദ് ടി.പി എന്നിവരും ചുമതലയേറ്റു. കൂടാതെ മുഹമ്മദ് ഷറഫാത് ട്രെഷറർ സപ്പോർട്ടായും നിയമിതനായി.
ക്ലബ്ബിന്റെ അഡ്വൈസർ ബോർഡ് അംഗങ്ങളായി അബ്ദുൾ മുഹൈമിൻ, ഹാഷിം, അനീഷ് എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി റഷാദ് കരുമാര, ശംസുദ്ധീൻ നെച്ചികാട്ടിൽ, മഹ്മൂദ്, നസീൽ കല്ലിങ്ങൽ, നവാസ്, റെനീഷ്, റഥാ, ശിഹാബുദ്ധീൻ പടിക്കത്തോടിക, ബായിസ് പാറയിൽ, ശിഹാബ് ചുണ്ടക്കാടൻ, ഡാനിഷ്, ബാദുഷ, ഹാഷിം മുസ്തഫ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജിദ്ദ ഹരാസാത്ത് വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പരിപാടിയിൽ റോയൽ എഫ്സിയുടെ അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Adjust Story Font
16

