Quantcast

സൗദി കലാസംഘത്തിന് പുതിയ നേതൃത്വം

MediaOne Logo

Web Desk

  • Published:

    29 Jan 2026 5:47 PM IST

സൗദി കലാസംഘത്തിന് പുതിയ നേതൃത്വം
X

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘത്തിന് (എസ്.കെ.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. റഹിം ഭരതന്നൂർ തബൂക്ക് (പ്രസിഡന്റ്), വിജേഷ് ചന്ദ്രു ജിദ്ദ (ജനറൽ സെക്രട്ടറി), തങ്കച്ചൻ വർഗീസ് റിയാദ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

നവാസ് ബീമാപ്പള്ളി ജിദ്ദ, അൽത്താഫ് കോഴിക്കോട് റിയാദ് (രക്ഷാധികാരികൾ), ഹസ്സൻ കൊണ്ടോട്ടി ജിദ്ദ, ഷബാന അൻഷാദ് റിയാദ് (വൈസ് പ്രസിഡന്റ്), സോഫിയ സുനിൽ ജിദ്ദ, ഇസ്മായിൽ കുന്നുംപുറത്ത് ജിദ്ദ (ജോയിന്റ് സെക്രട്ടറി), സഹാന നിസാം ബുറൈദ (ജോയിന്റ് ട്രഷറർ), സാദിഖലി തുവ്വൂർ ജിദ്ദ, കെ.എം നസീബ് ദമ്മാം (മീഡിയ കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കോർഡിനേറ്റർമാർ, വിവിധ വകുപ്പ് കൺവീനർമാർ എന്നിവരെ പിന്നീട് നിശ്ചയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസി മലയാളി കലാകാരന്മാരെയും കലാസ്‌നേഹികളെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന നിലവിൽ വന്നത്. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാർ പങ്കെടുത്ത മെഗാഷോകളും പ്രാദേശിക പരിപാടികളും കൂട്ടായ്മയ്ക്ക് കീഴിൽ സംഘടിപ്പിച്ചുവരുന്നുണ്ട്. കൂട്ടായ്മയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രുവുമായി 0532224116 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story