25 കോടി റിയാൽ നിക്ഷേപം; ജിദ്ദ ഇസ്ലാമിക് പോർട്ടിൽ പുതിയ ലോജിസ്റ്റിക്‌സ് സോൺ നിർമിക്കുന്നു
2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി

ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ പുതിയ അത്യാധുനിക ലോജിസ്റ്റിക്‌സ് സോൺ നിർമിക്കുന്നു. 25 കോടി റിയാൽ ചെലവിൽ, അൽ ഖുമ്ര പ്രദേശത്ത് രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ സൗദി പോർട്‌സ് അതോറിറ്റി പ്രസിഡന്റ് സുലൈമാൻ അൽ മസ്റൂ ഒപ്പുവെച്ചു. ആധുനിക വെയർഹൗസുകൾ, കണ്ടെയ്‌നറുകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പ്രത്യേക യാർഡുകൾ, റീ എക്‌സ്‌പോർട്ട് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
നിലവിൽ 130 ദശലക്ഷം ടൺ ശേഷിയുള്ള ജിദ്ദ ഇസ്ലാമിക് പോർട്ടിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ഈ സോൺ സഹായിക്കും. ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
Adjust Story Font
16

