ദമ്മാം ടി.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
പ്രസിഡന്റായി അൻസാർ (അഞ്ചായ്), സെക്രട്ടറിയായി ഫാജിസ് തായത്ത്, ട്രഷററായി മുഹമ്മദ് ഷഹസാദ് എന്നിവരെ തിരഞ്ഞെടുത്തു

ദമ്മാം: തലശ്ശേരി മാഹി പ്രവാസി കായികപ്രേമികളുടെ കൂട്ടായ്മയായ തലശ്ശേരി മാഹി ക്രിക്കറ്റ് ടൂർണമെന്റ് കമ്മിറ്റി (ടി.എം.സി.സി)യുടെ ഒൻപതാം സീസണിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ദമ്മാമിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
മുൻ പ്രസിഡന്റ് മുസ്തഫ തലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി അൻസാർ (അഞ്ചായ്), സെക്രട്ടറിയായി ഫാജിസ് തായത്ത്, ട്രഷററായി മുഹമ്മദ് ഷഹസാദ് എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി മുസ്തഫ തലശ്ശേരി, ഷറഫ് തായത്ത്, സഹൽ റഹ്‌മത്ത് എന്നിവരെയും വൈസ് പ്രസിഡന്റായി അഫ്‌നാസ് തായത്ത്, ജോയിന്റ് സെക്രട്ടറിയായി റംസിഫ് എന്നിവരെയും ഉൾപ്പെടുത്തി. സീസൺ ഒൻപത് വിജയകരമായി നടത്താനായി സംഘാടനപരവും സാങ്കേതികവുമായ വിവിധ ഉപസമിതികൾ ഉടൻ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
2026 മെയ് 7, 8, 14, 15 തിയ്യതികളിൽ കാനൂ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടി.എം.സി.സി ക്രിക്കറ്റ് ടൂർണമെന്റ്, പ്രവാസി സമൂഹത്തിലെ കായിക പ്രതിഭകളെ ഒരുമിപ്പിക്കുന്ന വേദിയായിരിക്കും. മത്സരങ്ങളോടൊപ്പം കുട്ടികൾക്കായി വിവിധ കായിക ഇനങ്ങളും വിനോദ മത്സരങ്ങളും സംഘടിപ്പിക്കാനും കുടുംബ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വീട്ടമ്മമാർക്കായി പാചക മത്സരം ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. ഷറഫ് തായത്ത് സ്വാഗതവും മുൻ സെക്രട്ടറി ഷഹബാസ് നന്ദിയും പറഞ്ഞു.
Adjust Story Font
16

