ഒഐസിസി ദമ്മാം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ൈകെപിസിസിയുടെയും ഒഐസിസി ഗ്ലോബൽ ചെയർമാൻ്റെയും മേൽനോട്ടത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന 2023 - 2025 കാലയളവിലേക്ക് പുതിയ ഭരണ സമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. ഒഐസിസി ദമ്മാം എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പാണ് നടന്നത്.
നിഷാദ് കുഞ്ചുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ, അൻവർ സാദിഖ് (പ്രസിഡൻറ്), ഇബ്രാഹിം സാബു (ജനറൽ സെക്രട്ടറി - സംഘടനാ ചുമതല), വർഗ്ഗീസ് ചാക്കോ (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന ഒരു പാനലിനെ, സ്ഥാനമൊഴിയുന്ന പ്രസിഡൻറ് നിഷാദ് കുഞ്ചു അവതരിപ്പിക്കുകയും ജനറൽ ബോഡി യോഗം അംഗീകരിക്കുകയും ചെയ്തു.
റാബിയ റൂബി അജ്മൽ, കമാൽ കളമശ്ശേരി, കരീം കച്ചംകുഴി (വൈസ് പ്രസിഡൻ്റുമാർ), സജില നിഷാദ്, അർഷാദ് (ജനറൽ സെക്രട്ടറിമാർ), ലിൻസൻ ദേവസ്സി, ഡാനി റോച്ച, അജ്മൽ എ മുഹമ്മദ് (സെക്രട്ടറിമാർ), ഷറഫുദ്ദീൻ (അസിസ്റ്റൻ്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അൻവർ അമ്പാടൻ, സക്കീർ അടിമ, നിസാം നസീർ, എബി തരകൻ, മജീദ് ഖത്തീഫ്, എൽദോസ് കെ പി, ജമാൽ, സമദ്, ജമാൽ കണ്ടൻ, റഷീദ് വെങ്ങോല, അഞ്ചു ഡാനി എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് നിഷാദ് കുഞ്ചു, സുധീർ ആലുവ എന്നിവർ റീജ്യണൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളുമായുള്ള പാനലിനാണ് ജനറൽ ബോഡി യോഗം അംഗീകാരം നൽകിയത്.
വരും നാളുകളിൽ എറണാകുളം ജില്ലയിൽ നിന്നുള്ള കൂടുതൽ ആളുകളെ കണ്ടെത്തി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും ശക്തമായ ഒരു കമ്മിറ്റിയായി മാറ്റുമെന്ന് നിയുക്ത പ്രസിഡൻറ് അൻവർ സാദിഖ് ചെമ്പറക്കി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലക്ക് ഉറപ്പ് നൽകി.
വരണാധികാരികളായ ഹനീഫ റാവുത്തർ, ചന്ദ്രമോഹനൻ, ഇകെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട് എന്നിവർ സംബന്ധിച്ചു. അൻവർ സാദിഖിൻ്റെ നേതൃത്വത്തിൽ നിലവിൽ വന്ന എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളെയും നിർവ്വാഹക സമിതിയംഗങ്ങളെയും സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുമോദിച്ചു.
Adjust Story Font
16

