Quantcast

തളിക്കുളം മഹല്ല് സൗദി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

വിവിധ സഹായ, ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൂട്ടായ്മയാണിത്

MediaOne Logo

Web Desk

  • Published:

    2 Dec 2025 2:21 PM IST

New office bearers for Thalikulam Mahal Saudi Association
X

ജിദ്ദ: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ 2025 - 2027 പ്രവർത്തനകാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തളിക്കുളം മഹല്ല് കേന്ദ്രീകരിച്ച് വിവിധ സഹായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൂട്ടായ്മയാണിത്. സംഘടനയുടെ രക്ഷാധികാരികളായി : അബ്ദുൽ സത്താർ (മക്ക), അഡ്വ. മുഹമ്മദ് ഇസ്മയിൽ (ദമ്മാം) എന്നിവരും പ്രസിഡന്റ്: മുഹമ്മദ് പതിയാപറമ്പത്ത് (റിയാദ്), വൈസ് പ്രസിഡന്റ്: അബ്ദുൽ സത്താർ സംഷാദ് (ജിദ്ദ), സഗീർ (ഖത്തീഫ്) എന്നിവരുമാണ്.

സെക്രട്ടറി: മുഹമ്മദ് ഷമീർ(ദമ്മാം), ജോ.സെക്രട്ടറി: മുബാറക് (റിയാദ്), അബ്ദുൽ ബഷീർ മൂസ (ജിദ്ദ), ട്രഷറർ: ആമിർ നാസർ (റിയാദ്), മീഡിയ: മുഹമ്മദ് അലി (ഖഫ്ജി) എക്സിക്യൂട്ടീവ് അംഗങ്ങളായി: മുഹമ്മദ് ആരിഫ് (റിയാദ്), സുധീർ കെ. എ (റിയാദ്), അഷ്‌റഫ് അലി പാടൂരാൻ (അറാർ), ഷജീർ കല്ലിപ്പറമ്പിൽ (ഖോബാർ), ഹസ്സൻ (ദമ്മാം) എന്നിവരെയും പുതിയ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരി അബ്ദുൽ സത്താർ മക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി അഡ്വ. ഇസ്മയിൽ ദമ്മാം, പ്രസിഡന്റ് ആരിഫ് റിയാദ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് മുഹമ്മദ് ആരിഫ് റിയാദ് സംസാരിച്ചു.

TAGS :

Next Story