ഡബ്ല്യു.എം.സി സൗദി അൽകോബാർ ഘടകത്തിന് പുതിയ ഭാരവാഹികൾ
ചെയർമാനായി ഗുലാം ഹമീദ് ഫൈസലും പ്രസിഡന്റായി ഷമീം കാട്ടാക്കടയും ജനറൽ സെക്രട്ടറിയായി അഷ്റഫ് ആലുവയും ട്രഷററായി അജീം ജലാലുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ സൗദി അൽകോബാർ ഘടകത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജയിൽ നടന്ന ഗ്ലോബൽ കോൺഫറൻസിൽ പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തു. ചെയർമാനായി ഗുലാം ഹമീദ് ഫൈസലും പ്രസിഡന്റായി ഷമീം കാട്ടാക്കടയും ജനറൽ സെക്രട്ടറിയായി അഷ്റഫ് ആലുവയും ട്രഷറർ ആയി അജീം ജലാലുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി സാമുവൽ ജോൺസ് (അഡ്മിനിസ്‌ട്രേഷൻ ), ദിനേശൻ നടുക്കണ്ടിയിൽ (ഓർഗനൈസഷൻ ഡെവലപ്‌മെന്റ്), വൈസ് ചെയർമാന്മാരായി അബ്ദുൽ സലാം, നവാസ് സലാഹുദീൻ, വൈസ് ചെയർപേഴ്‌സൺ ഷംല നജീബ്, ജോയിന്റ് സെക്രട്ടറിയായി ദിലീപ് കുമാർ, ജോയിന്റ് ട്രഷററായി രഞ്ജു രാജ് എന്നിവരെയും തിരഞ്ഞെടുത്തു.
മൂസക്കോയയെ മുഖ്യ രക്ഷാധികാരിയായും നജീബ് അരഞ്ഞിക്കലിനെ അഡൈ്വസറി ബോർഡ് ചെയർമാനായും യാസ്സർ അറാഫത്തിനെ പ്രോഗ്രാം കൺവീനർ ആയും തിരഞ്ഞെടുത്തു.
ഷഫീക് സീ.കെ, മുഹമ്മദ് ഷമീർ, അഭിഷേക് സത്യൻ, അർച്ചന അഭിഷേക്, അനുപമ ദിലീപ്, റൈനി ബാബു എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തു. ഇതോടെപ്പം സംഘടനയുടെ വിവിധ ഫോറങ്ങളായ വിമൺ കൗൺസിൽ, ബിസിനസ്സ് ഫോറം, കിഡ്സ് ഫോറം എന്നിവയുടെ ഭാരവാഹികളും ചുമതലയേറ്റു.
Adjust Story Font
16

