യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
എ അബ്ദുല്ല (പ്രസിഡന്റ്), ഹഫീദ് മിസ്ഖഹ് ( ജനറൽ സെക്രട്ടറി) മുഷീർ മുഹമ്മദ് ( ട്രഷറർ )

ജിദ്ദ: യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇലക്ടറൽ കോളേജ് അംഗങ്ങൾ ചേർന്ന് പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു.
എ അബ്ദുല്ല (പ്രസിഡന്റ്), ഹഫീദ് മിസ്ഖഹ് ( ജനറൽ സെക്രട്ടറി) മുഷീർ മുഹമ്മദ് ( ട്രഷറർ ) പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മുഹ്സിൻ ഗഫൂർ, അസ്ലഹ് കക്കോടി, ഇർഫാൻ സനാഉല്ലാഹ്, തൻവീർ അബ്ദുല്ല, സാബിത് എന്നിവരെയും തെരഞ്ഞെടുത്തു. 2027 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. യൂത്ത് ഇന്ത്യ രക്ഷാധികാരി എ നജ്മുദ്ദീൻ, ഉമർ ഫാറൂഖ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
Next Story
Adjust Story Font
16

