സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ; 5 വാഹനങ്ങളും സേഫ്റ്റി ഓഫീസറും നിർബന്ധം
പരമാവധി പ്രവർത്തന കാലാവധി 10 വർഷം

റിയാദ്: സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ ക്രമീകരിക്കുന്നതിനുള്ള പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകൾ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തിറക്കി. ലൈസൻസിങിനും പ്രവർത്തനത്തിനുമുള്ള കർശന നിബന്ധനകൾ ഉൾപ്പെടുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ.
നിയമാവലിയിലെ പ്രധാന നിബന്ധനകൾ:
.ഒരു സ്ഥാപനത്തിന് ഡ്രൈവറില്ലാ വാഹന സർവീസ് നടത്താൻ കുറഞ്ഞത് 5 വാഹനങ്ങളെങ്കിലും ഉണ്ടായിരിക്കണം.
.ഓരോ വാഹനത്തിനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം.
.ബന്ധപ്പെട്ട അധികാരികളുടെ അനുമതികൾ നേടുന്നതിനൊപ്പം വാഹനം നിശ്ചിത പരീക്ഷണ ഓട്ടങ്ങൾ വിജയിക്കുകയും വേണം.
.ലൈസൻസ് 3 വർഷത്തേക്കാണ് അനുവദിക്കുന്നത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തന കാലാവധി പരമാവധി 10 വർഷമായി നിശ്ചയിച്ചു.
യാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും തകരാറുകളോ അപകടസാധ്യതകളോ കണ്ടെത്തിയാൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനം ഉടൻ നിർത്തിവെക്കാൻ സേവനദാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങളിലോ ഭീഷണികളിലോ ഇത്തരം വാഹന മോഡലുകളോ മുഴുവൻ ഫ്ലീറ്റോ തന്നെ തിരികെ വിളിക്കാനും പ്രവർത്തനം തടയാനും പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
Adjust Story Font
16

