സൗദിയിലെ ഷെബാറ ദ്വീപിൽ കുറഞ്ഞ നിരക്കിൽ പുതിയ റിസോർട്ടുകൾ തുറക്കും; സൗദി ടൂറിസം മന്ത്രി
നിർമാണം 2026-27 ഓടെ പൂർത്തിയായേക്കും

റിയാദ്: ചെങ്കടലിലെ ഷെബാറ ദ്വീപിൽ വരുംമാസങ്ങളിൽ 10 പുതിയ റിസോർട്ടുകൾ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്. റിയാദ് ആതിഥേയത്വം വഹിക്കുന്ന ഐക്യരാഷ്ട്രസഭ ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുന്നതിനിടെയാണ് പ്രസ്താവന.
നിലവിലുള്ള നിരക്കുകളേക്കാൾ കുറഞ്ഞ വാടകയായിരിക്കും പുതിയവയ്ക്ക് ഈടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയുടെ നിർമാണം 2026-27 ഓടെ പൂർത്തിയായേക്കും.
മധ്യവിഭാഗങ്ങൾക്കും, ഉയർന്ന വിഭാഗങ്ങൾക്കും വേണ്ടി ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഹജ്ജ്-ഉംറ തീർഥാടകർക്കുള്ള താമസ സൗകര്യം വർധിപ്പിക്കുന്നത് പദ്ധതിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പതിനായിരക്കണക്കിന് പുതിയ താമസ മുറികൾ ഒരുങ്ങുന്നതോടെ 2030 ആകുമ്പോഴേക്കും തീർഥാടകരുടെ എണ്ണം മൂന്ന് കോടിയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അൽ ഖത്തീബ് കൂട്ടിച്ചേർത്തു.
Adjust Story Font
16

