Quantcast

നൊറാക്ക് കുടുംബസംഗമം 16ന് ദമ്മാമിൽ

MediaOne Logo

Web Desk

  • Published:

    9 Jun 2023 12:54 AM IST

Norak family reunion \
X

സൗദി കിഴക്കൻ പ്രവിശ്യയിലെ കോട്ടയം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മ നൊറാക്ക് (നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ് കോട്ടയം) ഒരുക്കുന്ന കുടുംബസംഗമം ഈ മാസം 16ന് ദമ്മാമിൽ നടക്കും.

സംഘടനയിൽ അംഗങ്ങളായിരുന്നവരും പുതുതായി ചേർന്നവരുമെല്ലാം ഒത്തു ചേരുന്ന സംഗമം കോട്ടയം ജില്ലക്കാർക്ക് സ്വന്തം നാടിന്റെ നല്ലോർമ്മകളും പ്രവാസജീവിതത്തിന്റെ അനുഭവങ്ങളുമെല്ലാം ഒത്തുചേരുന്ന ഒന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കായികവിനോദങ്ങളും വിവിധങ്ങളായ മത്സരങ്ങളുമെല്ലാം സൗഹൃദസംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗങ്ങൾക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമപരിപാടികളെക്കുറിച്ചുള്ള ആശയങ്ങളും സംഗമത്തിൽ പങ്കുവെയ്ക്കും.

16ന് വെള്ളിയാഴ്ച്ച ദമ്മാമിൽ നടക്കുന്ന കുടുംബസംഗമത്തിൽ പങ്കെടുക്കാനും സംഘടനയിൽ അംഗമാകാനും ആഗ്രഹിക്കുന്ന കിഴക്കൻ പ്രവിശ്യാ നിവാസികളായ കോട്ടയം സ്വദേശികൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. (0502430024, 0507945831, 0598449977, 0570828175).

TAGS :

Next Story