Quantcast

ദമ്മാം-കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ആവശ്യപ്പെട്ട് 'നൊറാക്ക്' നിവേദനം നൽകി

MediaOne Logo

Web Desk

  • Published:

    2 Jun 2023 10:24 PM IST

NORAK petition
X

ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ദമ്മാമിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ 'നൊറാക്ക്' എയർ ഇന്ത്യ കിഴക്കൻ പ്രവിശ്യാ ഏരിയ മാനേജർക്ക് നിവേദനം സമർപ്പിച്ചു.

സൗദി അറേബ്യയിലെ മലയാളികളുടെ കേന്ദ്രമായ ദമ്മാമിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ അഭാവം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട ഒന്നാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ആളുകൾക്ക് ഏറെ പ്രോയോജനകരമായ ഈ സർവീസ് പൂർണ്ണമായും ഇല്ലാതായത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

നൊറാക്ക് പ്രസിഡന്റ് പോൾ വർഗ്ഗീസ്, ചെയർപേഴ്‌സൺ ഡോ. സിന്ധു ബിനു, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു, പ്രോഗ്രാം കൺവീനർ ബിനു പുരുഷോത്തമൻ എന്നിവർ സന്നിഹിതരായിരുന്നു.

TAGS :

Next Story