Quantcast

മസ്ജിദുൽ ഹറാമിൽ ഇനി വഴി തെറ്റില്ല; 92 കവാടങ്ങൾക്ക് സൈൻ ബോർഡുകൾ നൽകി

MediaOne Logo

Web Desk

  • Published:

    24 Feb 2026 6:14 PM IST

മസ്ജിദുൽ ഹറാമിൽ ഇനി വഴി തെറ്റില്ല; 92 കവാടങ്ങൾക്ക് സൈൻ ബോർഡുകൾ നൽകി
X

മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിൽ എത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കവാടങ്ങളിൽ പുതിയ നമ്പറുകൾ സ്ഥാപിച്ചു. ഇരുഹറം കാര്യാലയ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ പദ്ധതിയിലൂടെ 92 പുതിയ സൈൻ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിലും തീർഥാടകർക്ക് തങ്ങൾ നിൽക്കുന്ന സ്ഥലം കൃത്യമായി തിരിച്ചറിയാനും ഗ്രാൻഡ് മോസ്‌കിനുള്ളിലെ സഞ്ചാരം സുഗമമാക്കാനും ഈ നമ്പറിങ് സംവിധാനം വലിയ രീതിയിൽ സഹായിക്കും.

പള്ളിയുടെ വാസ്തുവിദ്യാ ഭംഗിക്കും പവിത്രതയ്ക്കും കോട്ടം തട്ടാത്ത രീതിയിലാണ് അത്യാധുനികമായ ഈ ബോർഡുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കവാടങ്ങളിലെ ഈ വ്യക്തമായ നമ്പറിങ് സംവിധാനം വഴി പ്രായമായവർക്കും പുതിയതായി എത്തുന്നവർക്കും തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടെത്താനും സുരക്ഷിതമായ രീതിയിൽ യാത്ര ചെയ്യാനും സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story