Quantcast

മാനന്തവാടി സിഎച്ച് സെന്റർ ഭാരവാഹികൾ ഹായിൽ സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    29 Dec 2023 3:24 AM GMT

മാനന്തവാടി സിഎച്ച് സെന്റർ ഭാരവാഹികൾ ഹായിൽ സന്ദർശിച്ചു
X

മാനന്തവാടി സിഎച്ച് സെന്റർ ഭാരവാഹികളും വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌ സാഹിബ്‌, മാനന്തവാടി മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറോം എന്നിവരും ഹ്രസ്വ സന്ദർശനാർത്ഥം ഹായിലിലെത്തി.

മാനന്തവാടി ക്യാൻസർ സെന്ററിനോട് അനുബന്ധിച്ചു ഹായിൽ കെഎംസിസി യുടെ സഹകരണത്തോടെ നിർമ്മിക്കുന്ന സിഎച്ച് സെന്റർ സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, ശേഷിക്കുന്ന ജോലികൾ ത്വരിത ഗതിയിൽ പൂർത്തീകരിച്ചു നാടിന് സമർപ്പിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനുള്ള അഭ്യർത്ഥനയുമായാണ് നേതാക്കൾ ഹായിലിൽ എത്തിയത്. സ്വീകരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട്‌ ബഷീർ മാള അധ്യക്ഷത വഹിച്ചു.

യോഗം ഉദ്ഘാടനം ചെയ്‌ത ടി. മുഹമ്മദ്‌ സാഹിബ്‌ വയനാട് ജില്ലയിലെ സിഎച്ച് സെന്ററിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ഇതുവരെ നടന്ന ജോലികളുടെ വിശദ വിവരങ്ങൾ സിഎച്ച് സെന്റർ ചെയർമാൻ കൂടിയായ അസീസ് കോറം സെൻട്രൽ കമ്മിറ്റി നേതാക്കളെ ബോധ്യപെടുത്തി. യോഗത്തിൽ ഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പാറക്കോട്ട് സംബന്ധിച്ചു. യോഗത്തിൽ കെഎംസിസി ജനറൽ സെക്രട്ടറി കരീം തുവ്വൂർ സ്വാഗതവും ബാപ്പു എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.

TAGS :

Next Story