Quantcast

ഒഐസിസി സൗദി ഹഫർ അൽ ബത്തീൻ കമ്മിറ്റി ശിശുദിനം ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    15 Nov 2023 11:05 PM IST

ഒഐസിസി സൗദി ഹഫർ അൽ ബത്തീൻ   കമ്മിറ്റി ശിശുദിനം ആഘോഷിച്ചു
X

ഒഐസിസി ഹഫർ ഏരിയ കമ്മിറ്റി ശിശുദിനം ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ നടന്ന ആഘോഷ പരുപാടി പ്രസിഡന്റ്‌ വിബിൻ മറ്റത്ത് അധ്യക്ഷത വഹിച്ചു. നെഹ്‌റു രാജ്യത്തിനു നൽകിയ സംഭാവനകളെ കുറിച്ചും, രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ കുറിച്ചും ആ ശ്രമങ്ങളുടെ കാലിക പ്രസ്തക്തിയെ കുറിച്ചും യോഗം വിലയിരുത്തി.

കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ പരുപാടി ശ്രദ്ധേയമായിരുന്നു. കുട്ടികളുടെ ചിത്ര രചന മൽസരത്തിൽ ദിയ ഫാത്തിമ ഒന്നാം സ്ഥാനവും , അലിയ റജീൽ രണ്ടാം സ്ഥാനവും കരസ്തമാക്കി.

റീജിയണൽ കമ്മറ്റി പ്രധിനിധികളായ സലീം കീരിക്കാട്, ഇക്ബാൽ ആലപ്പുഴ എന്നിവർ ശിശുദിന സന്ദേശം നൽകി. ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, സൈഫുദ്ധീൻ പള്ളിമുക്ക്, അബ്ദുൽ സമദ് എന്നിവർ ആശംസ അർപ്പിച്ചു. ഷിനാജ് കരുനാഗപ്പള്ളി സ്വാഗതവും മുഹമ്മദ്‌ റാഫി നന്ദിയും രേഖപ്പെടുത്തി. വിജയികളോടോപ്പം പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോൽസാഹന സമ്മാനം വിതരണം ചെയ്തു.

TAGS :

Next Story