ത്വാഇഫിലേക്ക് പുതിയ സർവീസുമായി ഒമാൻ എയർ
സർവീസ് 2026 ജനുവരി 31 ന് ആരംഭിക്കും

റിയാദ്: ത്വാഇഫിലേക്ക് പുതിയ സർവീസുമായി ഒമാൻ എയർ. ഒമാൻ എയറിന്റെ മസ്‌കത്ത്–ത്വാഇഫ് സർവീസ് 2026 ജനുവരി 31 ന് ആരംഭിക്കും. ജിദ്ദ, റിയാദ്, ദമ്മാം, മദീന എന്നിവക്ക് ശേഷം സൗദിയിൽ ഒമാൻ എയർ സർവീസ് നടത്തുന്ന അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് ത്വാഇഫ്. 2026-ലെ തങ്ങളുടെ ആദ്യത്തെ പുതിയ റൂട്ടായാണ് ഒമാൻ എയർ ത്വാഇഫിനെ പ്രഖ്യാപിച്ചത്. ബോയിംഗ് 737 ഉപയോഗിച്ച് ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഒമാൻ എയർ സർവീസ് നടത്തുക. സൗദിയുമായുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ സർവീസ് സഹായിക്കുമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൺ കോർഫിയാറ്റിസ് പറഞ്ഞു.
Next Story
Adjust Story Font
16

